ഇത്തരം ലിങ്കുകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക!

ഇത്തരം ലിങ്കുകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക! ഈ ഫിഷിംഗ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ വ്യക്തിപരവും രഹസ്യാത്മകവുമായ വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. അതിനാൽ ജാഗ്രത പാലിക്കുക!

ഇവിടെ എന്താണ് സംഭവിക്കുന്നത്: ബാങ്കിംഗ് ഉപയോക്താവിന് ഒരു വ്യാജ ലിങ്ക് അയയ്ക്കുന്നു.ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന മെസേജ് കണ്ടൻറ് ലിങ്കിനൊപ്പം നൽകുന്നു.ലിങ്കിൽ ക്ലിക്ക് ചെയ്താൽ യഥാർത്ഥ ബാങ്കിംഗ് സൈറ്റിന് സമാനമായ ഒരു വ്യാജ വെബ് സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുന്നു.വിവരങ്ങൾ നൽകാൻ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. ഉപയോക്താവ് വിശ്വാസത്തോടെ വിശദാംശങ്ങൾ നൽകി 'send' or 'submit' ബട്ടൺ അമർത്തിയാൽ ഒരു ഫിഷിംഗ് ആക്രമണത്തിന് ഇരയാകുന്നു.

ഇന്റർനെറ്റ് പൈറസിയുടെ ഒരു രൂപമാണ് ഫിഷിംഗ്. ബാങ്ക് അക്കൗണ്ട് നമ്പറുകൾ, നെറ്റ് ബാങ്കിംഗ് പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, വ്യക്തിഗത ഐഡന്റിറ്റി വിശദാംശങ്ങൾ തുടങ്ങിയ രഹസ്യ സാമ്പത്തിക വിവരങ്ങൾ മോഷ്‌ടിക്കാൻ ഇത് ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് കുറ്റവാളികൾ ഇരയുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കുക, ഇരയുടെ ക്രെഡിറ്റ് കാർഡുകളിൽ ബില്ലുകൾ അടയ്ക്കുക തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു. ഐഡന്റിറ്റി മോഷണത്തിന്റെ ഇരയുമാക്കപ്പെട്ടേക്കാം.

ശ്രദ്ധിക്കുക:
*കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്ക് ലിങ്കുകൾ അയക്കില്ല
*ഉപയോക്തൃ ഐഡി, ഒടിപി, സിവിവി, എടിഎം പിൻ, ഇന്റർനെറ്റ് ബാങ്കിംഗ് വിശദശാംശങ്ങൾ, കാർഡ് നമ്പറുകൾ, മറ്റ് പേഴ്‌സണൽ വിവരങ്ങൾ തുടങ്ങിയവ ആരുമായും പങ്കിടാതിരിക്കുക
*ഫിഷിംഗ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുക